Sunday Soothara Prayer
ഞായര്‍ സൂത്താറ
ഉറക്കം തുങ്ങാത്ത ജാഗ്രതയുള്ളവനും ഇസ്രായേലിന്‍റെ ഉറക്കമില്ലാത്ത കാവല്‍കാരനുമായ എന്‍റെ കര്‍ത്താവേ! നിന്‍റെ ഉയര്‍ച്ച എന്‍റെ ഉറക്കത്തെ കാത്തുകൊള്ളുമാറാകേണമേ. എന്‍റെ കര്‍ത്താവേ! ഞാന്‍ അറിയാതെ എന്‍റെ ജയത്തെ നശിപ്പിക്കരുതേ. എന്നോടുകൂടെ മോഹത്തിനു ഉറക്കം പിടിക്കയും എന്‍റെ അവയവങ്ങളോട് കൂടെ ജഡവികാരങ്ങള്‍ അടങ്ങുകയും ചെയ്യുമാറാകേണമേ. എനിക്കും എന്നിലുണ്ടാകുന്ന ദുര്‍മോഹങ്ങള്‍ക്കും ഒന്നുപോലെ ഉറക്കം ഉണ്ടാകേണമേ. പരിശുദ്ധനായുല്ലോവേ! ഞാന്‍ നിനക്കു വിശുദ്ധ ആലയമായി തീരേണ്ടതിനു എന്നെ നീ വെടിപ്പാക്കേണമേ. ഞാന്‍ ഉണര്‍ന്നാലും മോഹം എന്നില്‍ ഉറങ്ങുമാറാകേണമേ. എന്‍റെ കര്‍ത്താവേ! എന്നോട് യുദ്ധം ചെയ്യുന്ന വൈരികള്‍ക്കു ഞാന്‍ പരിഹാസ പാത്രമായി തീരരുതേ. അവരുടെ ഇഷ്ടം പ്രവര്‍ത്തിപ്പിക്കാതിരിക്കാനായിട്ടു അവരുടെ വന്‍ചനകളില്‍നിന്നും എന്നെ കാത്തുകൊള്ളേണമേ. എന്‍റെ കര്‍ത്താവേ! നിന്റെ കൃപ എന്നെ ശിക്ഷക്കു വിധിക്കയില്ലെങ്കിലും എന്‍റെ അവയവങ്ങളെ അശുദ്ധപെട്ടിരിക്കുന്നവനായി എന്‍റെ ശത്രുക്കള്‍ കാണുന്നതില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമല്ലോ. നിന്റെ തൃക്കൈ എന്‍റെ മേല്‍ അതായത് എന്‍റെ കിടക്കമേല്‍ വിടര്‍ത്തപ്പെട്ടിരിക്കുന്നത് അവര്‍ കണ്ടു ഭയപ്പെടുമാറാകേണമേ. ഞാന്‍ അറിയാതെ എന്‍റെ ശരീരം അവര്‍ക്കു മോഹത്തിന്‍റെ ശുശ്രുഷക്കരനായി തീരരുതേ. കണ്ടാലും എന്‍റെ കിടക്കയെ ഇതാ നിന്‍റെ തിരുമുമ്പില്‍ ഞാന്‍ വിരിച്ചിരിക്കുന്നു. എന്‍റെ കര്‍ത്താവേ നിന്‍റെ തൃകണ്ണുകള്‍ നിന്‍റെ ദാസന്‍റെമേല്‍ ഇരിക്കേണമേ. ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ നിന്നാല്‍തന്നെ ഉറക്കത്തിലും ഉണര്‍ച്ചയിലും എന്‍റെ ആയുസ്സ് കാക്കപെടുമാറാകേണമേ. നിനക്കു സ്തുതികളും വഴ്വുകളും ഇപ്പോഴും എല്ലായ്പോഴും എന്നേയ്ക്കും യോഗ്യമാകുന്നു. ആമ്മീന്‍.
Fenn George Alex.
No comments:
Post a Comment