Thursday, January 1, 2015
ഞായര്‍ സന്ധ്യ
Sunday Evening Prayer
ഞായര്‍ സന്ധ്യാ പ്രാര്‍ത്ഥന
ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ തമ്പുരാനെ! നീ ലോകത്തിലേക്കു എഴുന്നള്ളിയത് ലോകത്തെ രക്ഷിപ്പാനല്ലാതെ അവരെ വിധിപ്പാനായിട്ടല്ല. നിന്റെ വിശുദ്ധ കഷ്ടതകളാല്‍ രക്ഷപെടുകയും നിന്റെ സ്വന്ത രക്തത്താല്‍ വിലക്കുകൊള്ളപെടുകയും ചെയ്തവരായ ഞങ്ങളെ അനുഗ്രഹിക്കേണമേ. കര്‍ത്താവേ! ഞങ്ങള്‍ നശിച്ചുപോകാതിരുപ്പാനായി ഞങ്ങളോടു കരുണ ചെയ്യണമേ. സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. നിന്റെ സ്ലീബായുടെ അടയാളം ഞങ്ങള്‍ക്കായി ഉദിക്കേണമേ. പകല്‍ ഞങ്ങളുടെ അടുത്തു നിന്ന് പോയിരിക്കുന്നു. നിന്റെ ദിവ്യ പ്രകാശം ഞങ്ങളില്‍ വസിക്കേണമേ. തല്ക്കാല സൂര്യന്‍ ഞങ്ങളില്‍ നിന്നു മറഞ്ഞിരിക്കുന്നു. നിന്‍റെ വിശ്വസ്ത കൃപ ഞങ്ങളില്‍ നിന്നു മറയരുതേ. കൂരിരുട്ടോടു കൂടിയ രാത്രി വന്നിരിക്ക്കുന്നു. മരണത്തോട് സദ്രിശ്യമായിരിക്കുന്ന ഉറക്കം. ഞങ്ങള്‍ ഇടവിടാതെ നിന്നെ മഹത്വപെടുതുവാന്‍ ആയിട്ടു ഈരെമാലാഖമാരെ ഉണര്‍ത്തുന്ന വിശുദ്ധ രൂഹായുടെ നല്‍ വരത്തിന്റെ ഉണര്‍വിനായി തീരേണമേ. മതിയാകും വണ്ണം നിന്ന്നെ മഹത്വപെടുത്തുവാനായിട്ടു ഞങ്ങള്‍ക്ക് ശക്തിയില്ല. ശത്രു പതിയിരിക്കുന്നു. നിന്റെ കൃപയാല്‍ ഞങ്ങളെ ഉണര്തെനമേ. നിന്റെ അനുഗ്രഹത്താല്‍ ഞങ്ങളെ ശുദ്ധീകരിക്കുകയും കരുണയാല്‍ പുണ്യപെടുത്തുകയും നല്‍വരങ്ങളാല്‍ ഐശ്വര്യമുള്ളവരാക്കുകയും ചെയ്യണമേ. നിന്റെ കല്പനകളുടെ വഴി ഞങ്ങളെ പഠിപ്പിക്കുകയും ഞങ്ങള്‍ക്കുവേണ്ടി അണയ്കുന്ന ബലിയാല്‍ എന്നെ ശുദ്ധീകരിക്കുകയും ചെയ്യണമേ. നിന്റെ കര്ത്രിത്വതിനു ചേര്‍ന്നു കഷ്ടാനുഭവങ്ങളുടെ നിയമം ഞങ്ങള്‍ക്കും നിനക്കും ഇടയില്‍ മധ്യസ്ഥത ആയിരിക്കേണമേ. ദൈവമേ നിന്നെ ഒഴിച്ച് മറ്റൊരുത്തരെയും ഞങ്ങള്‍ അറിയരുതേ. യോഗ്യമായിരിക്കുന്ന പ്രകാരം നിന്ന്നെ സ്ത്രോത്രം ചെയവാനായിട്ടു ഞങ്ങള്‍ക്ക് ബോധം തരേണമേ. വേണ്ടവിധം നിന്നില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുമാരാകേണമേ. ഞങ്ങള്‍ നിനക്കും നിന്റെ പിതാവിനും നിന്‍റെ വിശുദ്ധ റൂഹായ്ക്കും എന്നേക്കും സ്തുതി കരേറ്റും. ആമ്മീന്‍.
Fenn George Alex.
Subscribe to:
Post Comments (Atom)
No comments:
Post a Comment