സകലത്തിന്‍റെയും ഉടയവനായ ദൈവമേ! നന്മയായിട്ടും ഗുണമായിട്ടും ഉള്ള യാതൊന്നും തിരുമുമ്പാകെ ഞാന്‍ ചെയ്യാതിരുന്നിട്ടും അയോഗ്യനായ എന്നെ നിന്‍റെ കൃപയാലും കരുണയാലും ബഹുത്വത്താലും ഇതുവരെ കാത്തുസൂക്ഷിച്ചതിനായിട്ട് നിനക്കു ഞാന്‍ സ്തോത്രം ചെയ്യുന്നു. ഇപ്പോള്‍ മിശിഹാതമ്പുരാനേ! ബലഹീനമായ എന്‍റെ ശുശ്രൂഷയും അയോഗ്യമായ എന്‍റെ പ്രാര്‍ഥനയും നിനക്കു ചെയ്യുവാനായിട്ടു അയോഗ്യനായ എന്നെ നിന്‍റെ കരുണ ഉയര്‍ത്തി എഴുന്നേല്പിചു. കരുണയുള്ളവനും അലിവുള്ളവനുമായ എന്‍റെ കര്‍ത്താവേ! നിന്‍റെ അനുഗ്രഹങ്ങള്‍ നിമിത്തം എന്നോടു കരുണ ചെയ്യണമെ. എന്‍റെ ശുശ്രുഷ നിന്‍റെ ബഹുമാനത്തിനും എന്‍റെ പ്രാര്‍ത്ഥന നിന്‍റെ തിരുവിഷ്ടത്തിനും ആയിത്തീരുവാനും എന്‍റെ യാചനകളും അപേക്ഷകളും നിന്‍റെ ശ്രേഷ്ടതയുടെ മുമ്പാകെ കൈകൊള്ളപെടുവാനും ആയിട്ട് നിന്‍റെ കരുണയാല്‍ എന്നെ യോഗ്യനാക്കേണമേ. ആമ്മീന്‍.
Fenn George Alex
No comments:
Post a Comment