മനുഷ്യരെ സ്നേഹിക്കുന്നവനായ കര്‍ത്താവേ! ഏതു പ്രകാരമുള്ള സ്തുതിയും, പുകഴ്ത്തലും, സ്തോത്രവും, നിനക്കു ഞങ്ങള്‍ ചെയ്യേണ്ടു, മരണത്തില്‍ ഞങ്ങള്‍ നശിച്ചു പാപസമുദ്രത്തില്‍ മുഴുകിയിരുന്നപ്പോള്‍, ഞങ്ങളുടെ കര്‍ത്താവും ദൈവവും, രക്ഷിതാവുമായ യേശുമിശിഹായാകുന്ന ഏകപുത്രന്റെ വരവാല്‍ ഞങ്ങളോടു നീ കരുണ ചെയ്തു. അവന്‍ ഞങ്ങള്‍ക്കുവേണ്ടി ജീവനെ കൊടുക്കത്തക്കവണ്ണം അതിരില്ലാതെ ഞങ്ങളെ സ്നേഹിച്ചു. അവന്‍റെ അനുഗ്രഹങ്ങള്‍കൊണ്ടും ഞങ്ങളുടെ പാപങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കയും സ്വര്‍ഗ്ഗവാസികള്‍ക്കും ഭൂവാസികള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന ശത്രുതയെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. നിന്‍റെ ജീവനുള്ള സ്കീപ്പായും ജീവിക്കുന്ന കഷ്ടാനുഭാവത്താലും സാത്താന്റെ അടിമയില്‍നിന്നും ഞങ്ങളെ സ്വതന്ത്ര്യപെടുത്തുകയും ഞങ്ങളെ സ്വാതന്ത്ര്യത്തിന്റെ മക്കളായിത്തീര്‍ക്കുകയും ചെയ്തു. സംക്ഷേപിക്കാവതല്ലാത്ത രഹസ്യത്താലും അവര്‍ണ്ണനീയമായ ജ്ഞാനത്തിലും ജീവവഴി അവര്‍ ഞങ്ങള്‍ക്കു എളുപ്പമുള്ളതാക്കിതീര്‍ത്തു. കര്‍ത്താവേ! ഞങ്ങളുടെ ആത്മാക്കളെയും ശരീരങ്ങളെയും ശുദ്ധീകരിക്കേണമേ. ഞങ്ങള്‍ക്കു ഈ നേരത്ത് വെടിപ്പോടെ നിന്ന്റെ തിരുമുമ്പാകെ നിന്നു വിശുദ്ധിയോടെ നിനക്കു ശുശ്രൂഷ ചെയ്യുകയും എന്നുമെന്നെക്കും നിന്നെ മഹത്വപെടുത്തുകയും ചെയ്വാനായിട്ട് ഞങ്ങളെ യോഗ്യരാക്കേണമെ. ആമ്മീന്‍.
By Fenn George Alex
No comments:
Post a Comment