സകലത്തിന്‍റെയും ഉടയവനേ! നിന്നെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. സര്‍വശക്ത്തനേ! നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു. എന്തെന്നാല്‍ നീ നിന്‍റെ ഏക പുത്രന്‍റെ കഷ്ടാനുഭവങ്ങളുടെ നേരങ്ങളെ പ്രാര്‍ത്ഥനയുടെയും ആശ്വാസത്തിന്‍റെയും സമയങ്ങളാക്കിത്തീര്‍ത്തു. ഞങ്ങളുടെ കര്‍ത്താവേ! ഈ നേരത്തു ഞങ്ങളുടെ പ്രാര്‍ഥനകളും അപേക്ഷകളും കൈക്കൊള്ളേണമെ. നിന്‍റെ ഏക പുത്രന്‍ ക്രൂശിക്കപ്പെട്ട നാഴികയില്‍ പാപത്തെ മായിച്ച് അതിന്‍റെ ശക്തി അശേഷം നശിപ്പിച്ച പ്രകാരം പാപത്താല്‍ ഞങളുടെമേല്‍ എഴുതിയിരിക്കുന്ന കടചീട്ടുകളെ കീറിക്കളയേണമെ. വന്ദിക്കപ്പെട്ടതും പരിശുദ്ധമായ നിന്‍റെ നാമത്തെ നിരപ്പാക്കുന്ന വെടിപ്പുള്ള ജീവിതവും സുകൃതനടപടികളും ഞങ്ങള്‍ക്കു തരേണമെ. ആദിയും അന്തവും ഇല്ലാത്ത പിതാവേ! നിന്നെയും നിന്‍റെ പരിശുദ്ധ രൂഹായെയും സ്തുതിച്ചുകൊണ്ട് നിന്‍റെ ഏകപുത്രന്റെ ഭയങ്കര സിംഹാസനത്തിനു മുമ്പാകെയുള്ള കുട്ടംകൂടാത്ത നിലയ്ക്ക് ഞങ്ങളെ യോഗ്യരാക്കേണമെ. അതു ഇപ്പോഴും എല്ലായ്പോഴും എന്നേക്കും തന്നെ. ആമ്മീന്‍.
Fenn George Alex
No comments:
Post a Comment