തനിക്കു സ്തുതി പാടുന്നതിനായി തന്‍റെ ശക്തിയാല്‍ എല്ലായ്പോഴും സ്വര്‍ഗ്ഗവാസികളെ ഇളക്കുന്ന ഉറക്കം തുങ്ങാത്തവനും ഉറങ്ങാത്തവനും ആയ ഉണര്‍വുള്ളവനേ! നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്‍റെ കര്‍ത്താവേ! ദുഷ്ടതയിലേക്കു ചായാത്തതും വെടിപ്പുള്ളതുമായ ഉണര്‍ച്ചയാലും ശോഭയുള്ളവയും വെടിപ്പുള്ളവയും അനിത്യമായ ഈ ലോകചിന്തകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുന്നവനുമായ ആത്മീയ വിചാരങ്ങളുടെ നിര്‍മ്മതയാലും നിന്നെ സ്തുതിപ്പാന്‍ ബലഹീനന്മാരും അരിഷ്ടന്മാരുമായ ഞങ്ങളെ ബലപെടുത്തുകയും ഞങ്ങളുടെ ഹൃദയങ്ങളെ തുടച്ചു വെടിപ്പാക്കുകയും ചെയ്യണമെ. സകല പ്രകൃതികളിലും അടക്കവും മൌനവും ഉണ്ടായിരിക്കുന്ന ഈ രാത്രിയില്‍ സ്വര്‍ഗ്ഗീയ മാലാഖമാരുടെ സാദ്രിശ്യത്തില്‍ നിന്‍റെ മുമ്പാകെ ഞങ്ങള്‍ നില്കുമാറാകേണമെ. അവരുടെ സംഘത്തിന്‍റെ നിര്‍മ്മലകൂട്ടങ്ങളില്‍ ഞങ്ങളുടെ ഉണര്‍വ്വും കലര്‍ത്തപെടുമാറാകേണമെ. പിതാവും പുത്രനും വിശുദ്ധറൂഹായുമെ! നീ നല്ല ഉടയവനാകയാല്‍ ആത്മാവിലും സത്യത്തിലും വന്ദിക്കുന്നവരായി സ്വര്‍ഗ്ഗവാസികളും ഭൂവാസികളുമായ എല്ലാവരുടെയും വായില്‍നിന്നും സ്തുതിയും വന്ദനവും നിനക്കു യോഗ്യമാകുന്നു. അത് ഇപ്പോഴും എല്ലായ്പ്പോഴും എന്നേക്കും. ആമ്മീന്‍.
Fenn George Alex
No comments:
Post a Comment