ഈ പകല്‍ സമാധാനത്തോടുകൂടെ കഴിച്ചുകൂട്ടുവാനും ഈ സന്ധ്യയ്ക്ക് ശാന്തതയോടെ വന്നടുക്കുവാനും ഞങ്ങളെ യോഗ്യരാക്കിത്തീര്‍ത്ത ദയയുള്ള കര്‍ത്താവേ! നിനക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. എന്‍റെ കര്‍ത്താവേ! തിരുസന്നിധിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഈ പ്രാര്‍ത്ഥന കൈക്കൊള്ളേണമെ, തിന്മപെട്ടവന്റെ ദുരുപദേശത്തില്‍ നിന്നു ഞങ്ങളെ നീ രക്ഷിക്കേണമെ. വഞ്ചകന്‍റെ സകല കെണികളെയും ഞങ്ങളില്‍ നിന്നു മായിച്ചു കളയേണമെ, വിചാരങ്ങളില്‍ നിന്നും വലചിലുകളില്‍ നിന്നും ഉള്ള അടക്കത്തോടുകൂടി ഈ സന്ധ്യയും രാത്രിയും കഴിച്ചുകൂട്ടുവാനും ഞങ്ങള്‍ക്കു നീ സംഗതിയാക്കേണമെ. സാത്താന്‍റെ മായാമോഹങ്ങളാല്‍ ഞങ്ങള്‍ പരീക്ഷിക്കപെടരുതേ. സമാധാനത്തോടുകൂടി ഈ രാത്രി കഴിപ്പാനും നിനക്കു കടപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും, സ്തുതികള്‍ക്കും വെടിപ്പോടെ എഴുന്നേല്‍ക്കുവനായി ഞങ്ങളെ യോഗ്യരാക്കേണമെ. ഞങ്ങളുടെ ദൈവമായുള്ലോവേ! എല്ലാ നേരത്തും സ്തുതിയും സ്തോത്രവും നിനക്കു യോഗ്യമാകുന്നു. ആമ്മീന്‍.
Fenn George Alex
No comments:
Post a Comment